Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Akali Dal

കൂ​റു​മാ​റ്റ ഭീ​ഷ​ണി​യു​മാ​യി അ​കാ​ലി​ദ​ളും; പ​ഞ്ചാ​ബി​ൽ രാ​ഷ്ട്രീ​യ ഭൂ​ക​മ്പം ?

ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കു​ള്ളി​ലെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ൾ​ക്കും അ​ഴി​മ​തി​ക്കും പി​ന്നാ​ലെ കൂ​റു​മാ​റ്റ ഭീ​ഷ​ണി​യു​മാ​യി അ​കാ​ലി ദ​ളും. ര​ണ്ട് എം​പി​മാ​ർ കൂ​ടി ഉ​ട​ൻ പാ​ർ​ട്ടി വി​ടു​മെ​ന്ന് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ അ​വ​കാ​ശ​പ്പെ​ട്ട​തോ​ടെ പ​ഞ്ചാ​ബ് രാ​ഷ്ട്രീ​യം ക​ലു​ഷി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

രാ​ഘ​വ് ച​ദ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൂ​റു​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ എ​എ​പി​യെ കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കിയിരിക്കുകയാണ് ശി​രോ​മ​ണി അ​കാ​ലി​ദ​ൾ. ത​ങ്ങ​ളു​ടെ ബ​ന്ധം ഉ​പ​യോ​ഗി​ച്ച് ര​ണ്ട് എ​എ​പി എം​പി​മാ​ർ കൂ​ടി ഉ​ട​ൻ പാ​ർ​ട്ടി വി​ടു​മെ​ന്നാ​ണ് അ​കാ​ലി​ദ​ൾ നേ​തൃ​ത്വ​ത്തി​ന്‍റെ വാ​ദം. ഇ​ത് സ​ത്യ​മാ​യാ​ൽ രാ​ജ്യ​സ​ഭ​യി​ൽ എ​എ​പി​ക്ക് ആ​കെ ഒ​രു എം​പി മാ​ത്ര​മാ​കും അ​വ​ശേ​ഷി​ക്കു​ക. 

എ​എ​പി​യു​ടെ പ​ഞ്ചാ​ബ് വി​ജ​യ​ത്തി​ന്‍റെ ആ​സൂ​ത്ര​ക​നാ​യി​രു​ന്ന രാ​ഘ​വ് ച​ദ്ദ, സ​ന്ദീ​പ് പ​ഥ​ക്, ഹ​ർ​ഭ​ജ​ൻ സിം​ഗ്, സ്വാ​തി മ​ലി​വാ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. എ​എ​പി ത​ങ്ങ​ളു​ടെ മൂ​ല്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചു​വെ​ന്നും പാ​ർ​ട്ടി​യി​ൽ ശ്വാ​സം മു​ട്ടു​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യ ച​ദ്ദ പ​റ​ഞ്ഞു.

വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കും 2027-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നും മു​ന്നോ​ടി​യാ​യി എ​എ​പി​ക്കു​ണ്ടാ​യ ഈ ​തി​രി​ച്ച​ടി സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളെ പാ​ടെ മാ​റ്റി​യെ​ഴു​തു​ന്ന​താ​ണ്. അ​കാ​ലി​ദ​ളി​ന്‍റെ അ​വ​കാ​ശ​വാ​ദം കൂ​ടി യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ എ​എ​പി കൂ​ടു​ത​ൽ ഒ​റ്റ​പ്പെ​ട്ടേ​ക്കാം.

Latest News

Corehub Up